ADVERTISEMENT

അബുദാബി ∙ അതിവേഗ പാതകളിലും തിരക്കേറിയ മറ്റു റോഡുകളിലും അശ്രദ്ധമായി വാഹനമോടിക്കുന്നതും പെട്ടെന്ന് ലെയ്ൻ മാറുന്നതും അപകടം കൂട്ടുന്നതായി അബുദാബി പൊലീസ്. ഇതുസംബന്ധിച്ച് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ചാണ് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നത്. ഇതുപോലെ ഒന്നിലേറെ അപകട ദൃശ്യങ്ങൾ ബോധവൽക്കരണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.

കുറ്റവും ശിക്ഷയും 
മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ലെയ്ൻ മാറുന്നത് ശിക്ഷാർഹമാണ്. നിയമലംഘകർക്ക് 600 മുതൽ 1000 ദിർഹം വരെ പിഴയും 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.

English Summary:

Abu Dhabi Police warn of rising crashes due to careless driving and sudden lane changes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com