ADVERTISEMENT

മനാമ ∙ ബദാമിന് വേണ്ടി ഒരു ഉത്സവം. ബഹ്‌റൈൻ ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിലാണ് മൂന്ന് ദിവസം നീണ്ടുനിന്ന ബദാം ഉത്സവം സംഘടിപ്പിച്ചത്. ബദാം കൃഷിയെ പ്രോത്സാഹിപ്പിക്കുക, കർഷകർക്ക് ആത്മവിശ്വാസം ഉണ്ടാക്കുക, ബദാമിന്റെ പോഷക ഗുണങ്ങളെപ്പറ്റി ആളുകളെ ബോധവാന്മാരാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ബഹ്‌റൈൻ കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇത്തരത്തിലുള്ള ഒരു ഉത്സവം സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ചുള്ള പ്രദർശനം കാണാനും ബദാം വാങ്ങുന്നതിനുമായി  ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരടക്കമുള്ള പൗരന്മാരും താമസക്കാരും സന്ദർശകരും എത്തിയിരുന്നു.

almond-fest-1
ചിത്രം: ബിഎൻഎ.

മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അഗ്രികൾച്ചർ മന്ത്രാലയത്തിലെ അഗ്രികൾച്ചർ ആൻഡ് അനിമൽ റിസോഴ്സസ് അഫയേഴ്സ് അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അഹമ്മദ് ഹസ്സൻ  ഫെസ്റ്റ്  ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും പ്രാദേശിക കർഷകരെയും ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങളെയും പിന്തുണയ്ക്കുന്നതിലും ഫെസ്റ്റിവലിന്റെ പങ്ക് ഡോ. ഹസ്സൻ ഊന്നിപ്പറഞ്ഞു.

ചിത്രം: ബിഎൻഎ.
ചിത്രം: ബിഎൻഎ.

കാർഷിക വൈവിധ്യവും ഉൽപ്പാദനക്ഷമതയും ഉത്തേജിപ്പിക്കുന്നതിനുള്ള ഇത്തരം ദൗത്യവുമായി ഒത്തുചേർന്ന് ഉൽപ്പാദനം വർധിപ്പിക്കുന്നതിനും പുതിയ ബദാം ഇനങ്ങൾ അവതരിപ്പിക്കുന്നതിനും കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിൽ ഫെസ്റ്റിന്റെ സ്വാധീനം അദ്ദേഹം ചൂണ്ടിക്കാട്ടി.  

ചിത്രം: ബിഎൻഎ.
ചിത്രം: ബിഎൻഎ.

 ബദാം തൈകൾ, വിവിധ ബദാം ഇനങ്ങൾ, സംസ്കരണ വ്യവസായങ്ങൾ എന്നിവയും ഫെസ്റ്റിൽ പ്രദർശിപ്പിച്ചു. ബദാം കൃഷിയുടെ  പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി ബഹ്‌റൈനിലെ ഗവർണറേറ്റുകളിലുടനീളം 1,000 ബദാം തൈകൾ നട്ടുപിടിപ്പിക്കാനാണ്  മന്ത്രാലയം പദ്ധതിയിടുന്നുത് .

English Summary:

Bahrain's First Almond Festival Opens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com