ADVERTISEMENT

അബുദാബി ∙ തിരക്കേറിയ വേനലവധിക്കാലത്ത് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ അപ്രതീക്ഷിതമായി റദ്ദാക്കുന്നതിനെതിരെ കേരള സോഷ്യൽ സെന്റർ പ്രതിഷേധിച്ചു. ഗൾഫ് രാജ്യങ്ങളിൽനിന്ന് കേരളത്തിലെ വിവിധ സെക്ടറുകളിലേക്ക് ഒട്ടേറെ സർവീസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കിയത്. ഇതുമൂലം നൂറുകണക്കിന് മലയാളികളുടെ യാത്ര അനിശ്ചിതത്വത്തിലായി. അബുദാബി, ഷാർജ, കുവൈത്ത്, ദോഹ സർവീസുകളാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാൽ വിമാനം റദ്ദാക്കിയാൽ പകരം സർവീസ് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

English Summary:

Cancellation of flight services - Kerala Social Center

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com