കുവൈത്ത് വിസിറ്റ് വീസ ഇളവ് ഏറ്റു; സന്ദർശകരുടെ എണ്ണത്തിൽ കുതിപ്പ്
Mail This Article
×
കുവൈത്ത് സിറ്റി ∙ വിസിറ്റ് വീസ നിയമത്തിൽ ഇളവ് നൽകിയതോടെ കുവൈത്തിൽ എത്തുന്ന മറ്റ് രാജ്യക്കാരായ സന്ദർശകരുടെ എണ്ണം വർധിച്ചു. 4 മാസത്തിനിടെ കുവൈത്തിലെത്തിയ സന്ദർശകരിൽ കൂടുതൽ പേരും അമേരിക്കക്കാരാണ്. ബ്രിട്ടൻ, തുർക്കി, ജോർദാൻ, ഇന്ത്യ, സിറിയ എന്നീ രാജ്യക്കാരാണ് തൊട്ടുപിന്നിലുള്ളത്.
6 ഗവർണറേറ്ററുകളിലുമായി ആഴ്ചയിൽ ശരാശരി 8,700 വിസിറ്റ് വീസകൾ ഇഷ്യൂ ചെയ്തുവരുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 3,800 ടൂറിസ്റ്റ് വീസകൾ, 2,900 ഫാമിലി വിസിറ്റ് വീസകൾ, 2,000 ബിസിനസ് വിസിറ്റ് വീസകൾ എന്നിങ്ങനെയാണ് ഏകദേശ കണക്ക്. മതിയായ രേഖകൾ സഹിതം അപേക്ഷിച്ചാൽ 15 മുതൽ 30 മിനിറ്റിനകം വീസ നൽകുന്നവിധം നടപടിക്രമങ്ങൾ ലളിതമാക്കിയതായും മന്ത്രാലയം അറിയിച്ചു.
English Summary:
Kuwait sees a surge in foreign visitors following the relaxation of Visit Visa Rules
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.