സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം: ഖത്തറിൽ നാലുപേർ അറസ്റ്റിൽ
Mail This Article
×
ദോഹ ∙ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുകയും സമൂഹത്തിൽ ഭിന്നതയുണ്ടാക്കുകയും ചെയ്ത കേസിൽ ഖത്തറിൽ നാലുപേർ അറസ്റ്റിൽ. എക്‌സിലൂടെ ഇവർ നടത്തിയ പോസ്റ്റാണ് അറസ്റ്റിലാവാൻ കാരണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തുടർ നിയമ നടപടികൾക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.
രാജ്യദ്രോഹം, വിദ്വേഷം, വംശീയത എന്നിവ വെച്ചുപൊറുപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. സമൂഹത്തിന്റെ സുസ്ഥിരതയും നല്ല ബന്ധവും എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രാലയം സമൂഹ മാധ്യമ ഉപയോഗത്തിൽ നിയമപരിധി വിടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മുന്നറിയിപ്പ് നൽകി.
English Summary:
Online Hate Speech Through Social Media; Four People were Arrested in Qatar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.