നംബയോ ഹെല്‍ത്ത് കെയര്‍ റാങ്കിങ്ങില്‍ ഖത്തറിന് മുന്നേറ്റം
Mail This Article
ദോഹ ∙ നംബയോ ഹെല്‍ത്ത് കെയര്‍ റാങ്കിങ്ങില്‍ ഖത്തറിന് മുന്നേറ്റം. രണ്ട‌് സ്ഥാനം മെച്ചപ്പെടുത്തി ഖത്തര്‍ 17–ാം സ്ഥാനത്തെത്തി. ആരോഗ്യ മേഖലയിലെ സംവിധാനങ്ങളുടെ ഗുണമേന്മയും കാര്യക്ഷമതയും വിലയിരുത്തിയാണ് ഓണ്‍ലൈന്‍ ഡാറ്റാബേസായ നംബയോ പട്ടിക തയാറാക്കിയത്.മിഡിലീസ്റ്റ് നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ പട്ടികയില്‍ ആദ്യ ഇരുപതില്‍ ഇടം പിടിച്ച ഏകരാജ്യമാണ് ഖത്തര്‍. ലോകോത്തര നിലവാരമുള്ള സേവനങ്ങൾ, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യമേഖലയിലെ ഗണ്യമായ നിക്ഷേപം എന്നിവയിലൂടെയാണ് ഖത്തർ ഈ മുന്നേറ്റം നടത്തിയത് . സർവേയിൽ ഉൾപ്പെട്ട 94 രാജ്യങ്ങളുടെ പട്ടികയിൽ തായ്‌വാനാണ് ഒന്നാമത്. ദക്ഷിണ കൊറിയ, ഫ്രാന്‍സ്, ഡെന്മാര്‍ക്ക്,ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍.
ഹെല്‍ത്ത് കെയര്‍ എസ്ക്സ്പെന്‍ഡിചർ ഇന്‍ഡക്സിലും ഖത്തര്‍ ആദ്യ ഇരുപതിലുണ്ട്. രോഗ നിര്‍ണയത്തിനും ചികിത്സയ്ക്കും ഒരുക്കിയ അത്യാധുനിക സംവിധാനങ്ങളാണ് ഹെല്‍ത്ത് കെയര്‍ റാങ്കിങ്ങില്‍ മികച്ച നേട്ടം സ്വന്തമാക്കാന്‍ ഖത്തറിനെ സഹായിച്ചത്. ഖത്തറിലെ പൊതു- സ്വകാര്യമേഖലകളിലെ ആരോഗ്യ സംവിധാനങ്ങളില്‍ മലയാളികളുടെ വലിയ സാന്നിധ്യമുണ്ട്.