ADVERTISEMENT

റിയാദ് ∙ സൗദിയിലേക്ക്​ ലഹരിക്കടത്ത് നടത്തുന്നതിനുള്ള ശ്ര​മ​ങ്ങൾ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഖ​സീം പ്ര​വി​ശ്യ​യി​ൽ 5,429 ലഹരി ​മ​രു​ന്ന് ഗു​ളി​ക​ക​ൾ ക​ട​ത്തി​യ​തി​ന് ര​ണ്ട് വി​ദേ​ശി​ക​ളും ഒ​രു സ്വ​ദേ​ശി​യു​മാ​ണ്​ പി​ടി​യി​ലാ​യ​ത്.  ‌ദ​മാമി​ൽ ഏ​ഴ്​ കി​ലോ മെ​ത്താം​ഫെ​റ്റ​മി​ൻ വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് വി​ദേ​ശി​യെ അ​റ​സ്​​റ്റ്​ ചെ​യ്തു.

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ലെ ജി​സാ​നി​ൽ 79,700 ലഹരി ​മ​രു​ന്ന് ഗു​ളി​ക​ക​ൾ ക​ട​ത്താ​നു​ള്ള ശ്ര​മം അ​തി​ർ​ത്തി ര​ക്ഷാ​സേ​ന ത​ക​ർ​ത്തു. മേ​ഖ​ല​യി​ലെ അ​ൽ ദാ​യ​ർ സെ​ക്ട​റി​ലെ ലാ​ൻ​ഡ് പ​ട്രോ​ളി​ങ്​ സം​ഘം ലഹരി ​മ​രു​ന്ന് ക​ട​ത്ത്​ ത​ട​യു​ക​യും പ്ര​തി​ക​ളെ മേ​ല​ധികാ​രി​ക​ൾ​ക്ക്​ കൈ​മാ​റു​ക​യും ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

275 കി​ലോ ല​ഹ​രി​ച്ചെ​ടി​യാ​യ ഗാ​ത്​ ക​ട​ത്താ​ൻ ​ശ്ര​മി​ച്ച 11 പേ​രെ അ​സീ​ർ ര​ക്ഷാ​സേ​ന പി​ടി​കൂ​ടി. അ​സീ​ർ പ്ര​വി​ശ്യ​യി​ലെ അ​ൽ റ​ബു​അ മേ​ഖ​ല​യി​ൽ​നി​ന്നാ​ണ്​ ഇ​ത്യോ​പ്യ​ൻ പൗ​ര​ന്മാ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ലഹരി ​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് രാ​ജ്യ​ത്ത്​ പി​ഴ, നാ​ടു​ക​ട​ത്ത​ൽ, ത​ട​വ്, വ​ധ​ശി​ക്ഷ തു​ട​ങ്ങി​യ ക​ന​ത്ത ശി​ക്ഷ​ക​ളാ​ണു​ള്ള​ത്.

English Summary:

Saudi's Latest Drug Bust: Thousands of Narcotics Tablets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com