ADVERTISEMENT

ജിദ്ദ ∙ പാക്കിസ്ഥാനിലെ പെഷവാര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നതിനിടെ സൗദിയ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ തീ പടര്‍ന്നുപിടിച്ചു. ഇതേ തുടര്‍ന്ന് വിമാനം പെട്ടെന്ന് നിര്‍ത്തി എമര്‍ജന്‍സി എക്‌സിറ്റ് വഴി യാത്രക്കാരെയും വിമാന ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കില്ലെന്നും സൗദിയ അറിയിച്ചു.

പെഷവാര്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ടയറുകളില്‍ ഒന്നില്‍ നിന്ന് പുക ഉയരുകയായിരുന്നെന്ന് സൗദിയ പറഞ്ഞു. റിയാദില്‍ നിന്ന് പെഷവാറിലേക്കുള്ള എസ്.വി 792-ാം നമ്പര്‍ ഫ്‌ളൈറ്റിലാണ് അപകടമെന്നും വിമാനം സാങ്കേതിക വിദഗ്ധര്‍ പരിശോധിച്ചുവരികയാണെന്നും സൗദിയ പറഞ്ഞു. വിമാനം നിര്‍ത്തിയ ഉടന്‍ അഗ്നിബാധ തടയാന്‍ അഗ്നിശമന വിഭാഗം നടപടികള്‍ സ്വീകരിച്ചു.

English Summary:

Saudi Airliner’s Landing Gear Catches Fire During TouchDown at Pakistan Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com