പറന്നുയരാൻ എയർകേരള, സൗദി പൗരന്മാരാകുന്ന ഇന്ത്യക്കാർ, മലയാളിക്ക് യുഎഇയുടെ സവിശേഷ ആദരം; അറിയാം 7 പ്രധാന രാജ്യാന്തര വാർത്തകൾ
Mail This Article
മാസംതോറും അക്കൗണ്ടിലെത്തിയത് 20% ലാഭവിഹിതം; വായ്പയെടുത്ത് പണം നിക്ഷേപിച്ച് മലയാളി യുവതി,തട്ടിപ്പ്
ഷാർജ ∙ ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ ഇരയായി മലയാളി യുവതിയും അമ്മയും. ഷാർജയിൽ താമസിച്ച് ദുബായ് ഖിസൈസിൽ ജോലി ചെയ്യുന്ന തൃശൂർ കുന്നംകുളം സ്വദേശിനിയും മകളുമാണ് ഓൺലൈൻ ഫിനാൻഷ്യൽ ട്രേഡിങ് കമ്പനി ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപത്തിന് പ്രലോഭിപ്പിച്ചത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
സൗദി പൗരന്മാരാകുന്ന ഇന്ത്യക്കാർ; രാജ്യത്ത് പൗരത്വം നേടുന്നവരുടെ എണ്ണത്തിൽ വർധന
റിയാദ് ∙ സൗദി പൗരത്വം നേടുന്ന ഇന്ത്യക്കാർ അടക്കമുള്ള വിദേശികളുടെ എണ്ണം വർധിക്കുന്നു. 2 ദിവസത്തിനിടെ 3 ഇന്ത്യക്കാരാണ് സൗദി പൗരത്വം നേടിയത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
‘പറന്നുയരാൻ’ എയർകേരള; സ്ഥലമാകുന്നത് പ്രവാസികളുടെ സ്വപ്നം
പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയർ കേരള വിമാന സർവീസിന് സിവിൽ വ്യോമയാന മന്ത്രാലയത്തിന്‍റെ പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചതായി അധികൃതർ അറിയിച്ചു. അടുത്ത വർഷം ആദ്യപാദത്തിൽ 2 വിമാനങ്ങളുമായി ആഭ്യന്തര സർവീസുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
തീരാവേദനയായി നിതിന്‍ തോമസ്; മൃതദേഹം തിരിച്ചറിഞ്ഞത് ഡിഎൻഎ പരിശോധനയിലൂടെ
ജര്‍മനിയിലെ മ്യൂണിക്ക് ഇംഗ്ലിഷ് ഗാർഡനിലെ ഐസ്ബാഹ് നദിയിൽ നീന്താനിറങ്ങിയ മലയാളി വിദ്യാർഥി നിതിന്‍ തോമസ് അലക്സിന്റെ (26) മൃതദേഹം കണ്ടെത്തി. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
ഇംഗ്ലണ്ടിൽ അയച്ച് പഠിപ്പിച്ചത് ഷെയ്ഖ് സായിദ്, മലയാളികൾക്ക് അഭിമാനമായി ഡോ.ജോർജ് മാത്യുവിന്റെ പേരിൽ അബുദാബിയിൽ റോഡ്
അബുദാബി ∙ യുഎഇ മലയാളികൾക്കാകെ അഭിമാനം പകർന്ന് മലയാളിയുടെ നാമധേയത്തിൽ യുഎഇയിൽ റോഡ്. രാജ്യത്തിന്റെ ആരോഗ്യമേഖല കെട്ടിപ്പടുക്കുന്നതിൽ നിർണായക സംഭാവന നൽകിയ അൽ ഐനിന്റെ പ്രിയ മലയാളി ഭിഷഗ്വരൻ ഡോ. ജോർജ് മാത്യുവിന്റെ പേരിലാണ് യുഎഇ ഭരണകൂടം അബുദാബിയിലെ റോഡ് നാമകരണം ചെയ്തത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
കാലാവധി നോക്കാതെ ടിക്കറ്റെടുത്തു; യാത്രയും മുടങ്ങി പണവും നഷ്ടമായ ‘പാസ്പോർട്ട്’ കുരുക്ക്
അബുദാബി ∙ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞത് അറിയാതെ വിമാനത്താവളത്തിൽ എത്തിയ മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേരുടെ യാത്ര മുടങ്ങി. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
ബിദൂനുകളുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കി കുവൈത്ത്
ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാതെ പതിറ്റാണ്ടുകളായി കുവൈത്തില്‍ കഴിയുന്ന ബിദൂന്‍ വിഭാഗത്തിലുള്ളവർക്ക് അനുവദിച്ച പ്രത്യേക പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കുന്നു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ