ഒമാനില്‍ ഇലക്ട്രോണിക് പെയ്‌മെന്‍റ് സംവിധാനമൊരുക്കാത്ത കടകള്‍ക്കെതിരെ നടപടി
Mail This Article
×
മസ്‌കത്ത് ∙ ഒമാനില്‍ ഇലക്ട്രോണിക് പെയ്‌മെന്‍റ് സംവിധാനമൊരുക്കുന്നതില്‍ വീഴ്ച വരുത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നടപടി സ്വീകരിച്ചു. വാണിജ്യ ഇടപാടുകള്‍ക്ക് ഇ പെയ്‌മെന്‍റ് ലഭ്യമാക്കാതിരുന്ന 18 സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തത്.
പണരഹിത ഇടപാടുകള്‍ ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയം പരിശോധന തുടരുകയാണ്. ഇ പെയ്‌മെന്‍റ് സംബന്ധിച്ച മറ്റു നിയമലംഘനങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രത്യേക പരിശോധനാ സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. 2022 മേയ് മാസത്തിലാണ് വിവിധ മേഖലകളില്‍ ഇ പെയ്‌മെന്‍റ് നിര്‍ബന്ധമാക്കി മന്ത്രാലയം ഉത്തരവ് പ്രാബല്യത്തില്‍ വന്നത്. ഇ പെയ്‌മെന്‍റ് സംവിധാനം ഒരുക്കിയില്ലെങ്കില്‍ 100 റിയാലാണ് പിഴ.
English Summary:
Case was Filed Against Shops that did not set up E-Payment System
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.