ADVERTISEMENT

മസ്‌കത്ത് ∙ ഒമാനിലെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദ്ബിദില്‍ ഇന്ധന ടാങ്കറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. ശര്‍ഖിയ എക്‌സ്പ്രസ് വേയിലേക്കുള്ള പാലത്തില്‍ ബുധനാഴ്ച രാവിലെയാണ് ദാരുണമായ സംഭവം. ഇന്ധന ടാങ്കര്‍ മറിഞ്ഞു തീപിടിക്കുകയുമായിരുന്നു. സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റിയിലെ അഗ്‌നിശമന സേനയെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. അപകടത്തെ തുടര്‍ന്ന്, മസ്‌കത്തില്‍ നിന്നും വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലേക്കുള്ള റോഡില്‍ ഗതാഗതം കുറച്ചുനേരം തടസ്സപ്പെട്ടു. പിന്നീട്  അധികൃതര്‍ എത്തി ഈ പാതയില്‍ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com