ADVERTISEMENT

ജിദ്ദ ∙ സൗദി ചുട്ടു പൊള്ളുന്നു. ചി​ലയിടങ്ങളിൽ ഉ​ഷ്ണ​ത​രം​ഗം അ​നു​ഭ​വ​പ്പെ​ടു​ന്നു​. രാ​ജ്യ​ത്തി​ന്റെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ഷ്ണ​ത​രം​ഗം തു​ട​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും കാലാവസ്ഥ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ മി​ക്ക​യി​ട​ങ്ങ​ളി​ലും ഇ​പ്പോ​ൾ ഉ​യ​ർ​ന്ന താ​പ​നി​ല അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. സൗ​ദി​യി​ൽ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലും റി​യാ​ദ് മേ​ഖ​ല​യി​ലും വ​രും ദി​വ​സ​ങ്ങ​ളി​ലും ചൂ​ട് ക​ഠി​ന​മാ​യി തു​ട​രാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ദേ​ശീ​യ കാ​ലാ​വ​സ്ഥാ​കേ​ന്ദ്രം അ​റി​യി​ച്ചു.

ദ​മാം, അ​ൽ അ​ഹ്സ, ഹ​ഫ്ർ അ​ൽ ബാ​ത്വി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച താ​പ​നി​ല 48 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ഹ​ഫ​ർ അ​ൽ ബാ​ത്വി​ന്​ സ​മീ​പം ഖൈ​സു​മ​യി​ൽ താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി ഉ​യ​ർ​ന്നു. അ​ൽ ഖ​ർ​ജി​ലും റ​ഫ​യി​ലും താ​പ​നി​ല 48 ഡി​ഗ്രി സെ​ൽ​ഷ്യ​സ് രേ​ഖ​പ്പെ​ടു​ത്തി.  അ​ൽ ഖ​ർ​ജി​ലും റ​ഫ​യി​ലും 48 ഡി​ഗ്രി സെ​ൽ​ഷ്യ​സും റി​യാ​ദ്, ബു​റൈ​ദ, അ​ൽ മ​ജ്മ എ​ന്നി​വി​ട​ങ്ങ​ളി​ൽ 47 ഡി​ഗ്രി സെ​ൽ​ഷ്യ​സു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലും റി​യാ​ദ്, അ​ൽ ഖ​സീം പ്ര​വി​ശ്യ​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും വ​രും ദി​വ​സ​ങ്ങ​ളി​ലും ഉ​യ​ർ​ന്ന താ​പ​നി​ല തു​ട​രു​മെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു. 

English Summary:

Saudi burns; Heat wave in some places

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com