ADVERTISEMENT

ദുബായ് ∙ അവധിത്തിരക്കിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കാലുകുത്താൻ സ്ഥലമില്ലാത്ത സാഹചര്യത്തിൽ യാത്രകൾക്ക് മെട്രോ സർവീസ് തിരഞ്ഞെടുക്കുന്നതാവും ഉചിതം. ഈ ദിവസങ്ങളിൽ വിമാനത്താവളത്തിലേക്കുള്ള വാഹനത്തിരക്ക് കൂടുതലാണ്. പാർക്കിങ് പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് യാത്ര മെട്രോയിൽ ആക്കാൻ നിർദേശം നൽകിയത്. 

ദുബായിലേക്കു വരുന്നവർക്ക് മെട്രോ സഹായിക്കും. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 5 മുതൽ രാത്രി ഒന്നു വരെയാണ് മെട്രോ സർവീസ്. ശനിയാഴ്ചകളിൽ രാവിലെ 5 മുതൽ രാത്രി 12 വരെയും ഞായറാഴ്ചകളിൽ രാവിലെ 8 മുതൽ രാത്രി 12വരെയുമാണ് സർവീസ്. 

സമയം
∙ ടെർമിനൽ 1: എക്സ്പോ 2020, യുഎഇ എക്സ്ചേഞ്ച് ഭാഗത്തേക്കുള്ള അവസാന മെട്രോ തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 10.58. വെള്ളിയാഴ്ചകളിൽ രാത്രി 11.58. ശനി, ഞായർ ദിവസങ്ങളിൽ രാത്രി 10.59. 
∙ സെന്റർ പോയിന്റിലേക്ക്: തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 12. വെള്ളിയാഴ്ചകളിൽ രാത്രി 12.48, ശനി, ഞായർ ദിവസങ്ങളിൽ 11.59.
∙ ടെർമിനൽ 3: എക്സ്പോ സിറ്റി, യുഎഇ എക്സ്ചേഞ്ച് ഭാഗത്തേക്ക് തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 10.56. വെള്ളിയാഴ്ചകളിൽ രാത്രി 11.56, ശനി 10.57, ഞായർ 10.58. 
സെന്റർ പോയിന്റ് ഭാഗത്തേക്ക്: തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 12.02. വെള്ളിയാഴ്ചകളിൽ രാത്രി 1.02 (ശനിയാഴ്ച) ശനി, ഞായർ ദിവസങ്ങളിൽ രാത്രി 12.01.

English Summary:

Rush in Dubai International Airport- holiday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com