ADVERTISEMENT

മസ്‌കത്ത്∙ സലാം എയർ മസ്‌കത്തിൽ നിന്നും ചെന്നൈയിലേക്കുള്ള സർവീസ് ആരംഭിച്ചു. ഉദ്ഘാടന സർവീസിൽ സലാം എയർ വിമാനത്തെ ചെന്നൈ വിമാനത്താവളത്തിൽ സ്വീകരിച്ചു. ആഴ്ചയിൽ രണ്ട് ദിവസങ്ങളിലാകും ഇരു ഭാഗങ്ങളിലേക്കുമുള്ള സർവീസുകൾ. 

വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 11 മണിക്ക് മസ്‌കത്തിൽ നിന്നും പുറപ്പെടുന്ന വിമാനം പുലർച്ചെ 4.15ന് ചെന്നൈയിൽ എത്തും. ചെന്നൈയിൽ നിന്നും പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് രാവിലെ 7.25ന് മസ്‌കത്തിൽ ലാൻഡ് ചെയ്യും. മസ്‌കത്തിൽ നിന്ന് ന്യൂ ഡൽഹിയിലേക്ക് ഈ മാസം ആദ്യത്തിൽ സർവീസ് ആരംഭിച്ചിരുന്നു. ആഴ്ചയിൽ രണ്ട് ദിവസങ്ങളിലാണ് സർവീസുകൾ.

English Summary:

Salaam Air started Muscat-Chennai service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com