ADVERTISEMENT

അബുദാബി∙ യുഎഇ പ്രസിഡന്‍റ്  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ,  അൽ അസ്ഹർ ഗ്രാൻഡ് ഇമാമും മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സ് ചെയർമാനുമായ പ്രഫ. ഡോ.അഹമ്മദ് അൽ തായെബിനെ സ്വീകരിച്ചു. അബുദാബിയിലെ ഖസർ അൽ ഷാത്തിയിൽ കൂടിക്കാഴ്ചയ്ക്കിടെ  യുഎഇയിലെ പ്രമുഖ സ്ഥാപനങ്ങളും അൽ അസ്ഹറും മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു.  2019 ഫെബ്രുവരിയിൽ അബുദാബിയിൽ അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാമും കത്തോലിക്കാ സഭയുടെ ഫ്രാൻസിസ് മാർപാപ്പയും ഒപ്പിട്ട മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖ, റിപ്പബ്ലിക് ഓഫ് ഇന്തൊനീഷ്യയുമായി സഹകരിച്ച് ആഗോള വികസനത്തിനും സമാധാന ശ്രമങ്ങൾക്കും പിന്തുണ നൽകുന്നതിൽ മതപണ്ഡിതരുടെയും നേതാക്കളുടെയും പങ്ക് ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അലയൻസ് ഓഫ് റിലിജിയൻസ് ഫോർ ഡെവലപ്‌മെന്‍റിനും സമാധാനത്തിനുമുള്ള മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സ് സംരംഭം തുടങ്ങിയവ യോഗം ചർച്ച ചെയ്തു.  

കൂടാതെ, ഷെയ്ഖ് മുഹമ്മദും ഡോ അൽ തയീബും പരസ്പര താൽപര്യമുള്ള നിരവധി വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറി. ധാരണയുടെയും മനുഷ്യ സഹവർത്തിത്വത്തിന്‍റെയും സന്ദേശം പ്രചരിപ്പിക്കുന്നതിലും പരസ്പര ബഹുമാനത്തിന്‍റെ സംസ്‌കാരം വളർത്തിയെടുക്കുന്നതിലും ഗ്രാൻഡ് ഇമാമിന്‍റെ ശ്രദ്ധേയമായ ശ്രമങ്ങളെ ഷെയ്ഖ് മുഹമ്മദ് അഭിനന്ദിച്ചു. ഇസ്‌ലാമിന്‍റെ യഥാർത്ഥ ചിത്രം അവതരിപ്പിക്കുന്നതിലും അതിന്‍റെ ദയാപരവും സമാധാനപരവുമായ സന്ദേശം നിലനിർത്തുന്നതിലും അൽ അസ്ഹറിന്‍റെ നിർണായക പങ്കിനെ  പ്രശംസിച്ചു.  

പ്രാദേശികവും ആഗോളവുമായ സമാധാനത്തിനും വികസനത്തിനും പിന്തുണ നൽകുന്ന ഷെയ്ഖ് മുഹമ്മദിന്‍റെ സംരംഭങ്ങളെയും ജീവകാരുണ്യ പ്രവർത്തനങ്ങളെയും ഗ്രാൻഡ് ഇമാം പ്രശംസിച്ചു. ലോകത്തെങ്ങുമുള്ള മനുഷ്യവികസനത്തിലും ശാക്തീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഷെയ്ഖ് മുഹമ്മദിന്‍റെ മാനുഷിക സമീപനത്തെക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു. 

English Summary:

Sheikh Mohammed and Prof. Dr. Ahmed Al Tayeb met in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com