ADVERTISEMENT

ദോഹ ∙ ഖത്തറിലെ പ്രവാസി സമൂഹത്തിന്‍റെ സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും പ്രതീകമായി മാറി 'കളേർസ് ഓഫ് കെയർ' എന്ന ചിത്രരചനാ മത്സരം. കേവലം ഒരു മത്സരം എന്നതിലുപരി, എസ്.എം.എ ടൈപ്പ് 1 രോഗം ബാധിച്ച് ചികിത്സ തേടുന്ന മലയാളി പെൺകുട്ടി മൽഖ റൗഹിയുടെ ചികിത്സയ്ക്കായി ധനസഹായം സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരം സംഘടിപ്പിച്ചത്.

വേനൽ അവധിക്കാലമായിരുന്നിട്ടും ഖത്തറിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് കുട്ടികൾ ഈ മത്സരത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്നു. കിൻഡർഗാർട്ടൻ, കുട്ടികൾ, സബ് ജൂനിയർ, ജൂനിയർ, സീനിയർ, അഡൾട്ട് എന്നിങ്ങനെ ഏഴ് വിഭാഗങ്ങളിലായി ഈ ചിത്രരചനാ മത്സരവും പെയിന്റിങ് മത്സരവും നടന്നു.

colors-of-care-2
മൽഖ റൂഹി ചികിത്സാ ധന ശേഖരണാര്‍ത്ഥം പ്രവാസി വെൽഫെയർ അൽ അറബി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചിത്രരചന മത്സരം.

ഈ മത്സരം സംഘടിപ്പിച്ചത് പ്രവാസി വെൽഫെയർ & കൾച്ചറൽ ഫോറം ആണ്. അൽ അറബി സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം നടന്നത്.

ചിത്ര രചനാ മത്സരത്തിനു പുറമെ പരിപാടിയുടെ ഭാഗമായി ഒരുക്കിയ ഫൂഡ് സ്റ്റാള്‍, ലക്കി ഡ്രോ തുടങ്ങിയവയിലൂടെയൊക്കെ ലഭിച്ച വരുമാനവും ചികിത്സാ ഫണ്ടിലേക്ക് നല്‍കും. വിവിധ കാറ്റഗറികളിലായി നടന്ന മത്സരത്തില്‍  മലയാളികള്‍ക്ക് പുറമെ വിവിധ രാജ്യക്കാരായ കുട്ടികളും മുതിര്‍ന്നവരും ആവേശത്തോടെ പങ്കെടുത്തു. 

സമാപന സെഷനില്‍ ഐ.സി.സി പ്രസിഡന്‍റ് എ.പി മണികണ്ഠന്‍, ഐ.സി.ബി.എഫ് പ്രസിഡന്‍റ് ഷാനവാസ് ബാവ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്‍റ് ആര്‍. ചന്ദ്രമോഹന്‍ അധ്യക്ഷതപ്രഭാഷണവും  വൈസ് പ്രസിഡന്‍റ് സാദിഖ് അലി. സി  സ്വാഗത പ്രസംഗം  നടത്തി.  

ഐ.സി.സി ഉപദേശക സമിതിയംഗം ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, സെക്രട്ടറി അബ്രഹാം ജോസഫ്, ഐ.സി.ബി.എഫ് സെക്രട്ടറി കുഹമ്മദ് കുഞ്ഞി, ഖത്തര്‍ ചാരിറ്റി പ്രതിനിധി മുഹമ്മദ് അല്‍ ഖാദിര്‍, സിറ്റി എക്സ്ചേഞ്ച് ഓപറേഷന്‍സ് മാനേജര്‍ ഷാനിബ് ഷംസുദ്ദീന്‍, എഫ്.സി.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശ്ശേരി, പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ റഷീദലി, മജീദലി, അനീസ് റഹ്മാന്‍, പ്രവാസി വെൽഫയർ ആക്ടിങ് ജനറൽ സെക്രട്ടറി റഷീദ് കൊല്ലം, മുന്‍ പ്രസിഡന്റും കളേഴ്സ്  ഓഫ് കെയർ സംഘാടകസമിതി ജനറൽ കൺവീനറുമായ മുനീഷ് എ.സി, നടുമുറ്റം പ്രസിഡന്‍റ് സന നസീം, എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് പ്രസിഡന്‍റ് അബ്ദുല്‍ ഗഫൂര്‍ എ. ആര്‍, ഷഫീഖ് അലി, ബ്രാവോ കിഡ്സ് എം.ഡി ഷാക്കിറ ഹുസ്ന, മൊമെന്റം മീഡിയ എം.ഡി സൈഫുദ്ദീന്‍, പ്രവാസി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറിമാരായ അഹമ്മദ് ഷാഫി, താസീന്‍ അമീന്‍, ട്രഷറര്‍ ഷരീഫ് ചിറക്കല്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ, മുഹമ്മദ് റാഫി, രാധാകൃഷ്ണന്‍, ഷറഫുദ്ദീന്‍ സി, റബീഅ്‌ സമാന്‍, ഷുഐബ് അബ്ദുറഹ്മാന്‍ യൂത്ത്ഫോറം വൈസ് പ്രസിഡന്‍റ് ആരിഫ് അഹമ്മദ്, അത്‌ലന്‍ സ്പോര്‍ട്സ് മാനേജിംഗ് കമ്മറ്റിയംഗം വിനോദ്, ചിത്ര രചന മത്സര കോഡിനേറ്റര്‍ ഫായിസ് ടി. തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. 

സംഘാടക സമിതിയംഗങ്ങളായ സജ്ന സാക്കി, സഞ്ചയ് ചെറിയാന്‍, അസീം എം.ടി, ഷിബിലി യൂസഫ്, അബൂസ് പട്ടാമ്പി, ഫാതിമ തസ്നീം, നസീര്‍ ഹനീഫ, അബ്ദുല്‍ വാഹദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മത്സരത്തില്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കിയവര്‍
അഡല്‍ട്സ് പെയ്ന്റിങ് - മിനുജ മുരളീധരന്‍, ഹിബ എച് കബീര്‍, അനു ഗിരീഷ്
സീനിയര്‍ പെന്‍സില്‍ ഡ്രോയിങ് - ശ്രുതി ലക്ഷ്മി എ.പി, ജന്നത്തുല്‍ മൗവ, കരിഷ്മ എലിസബത്ത് തോമസ്
സീനിയര്‍ പെയിന്റിങ് - ജന്നത്തുല്‍ മൗവ, സബാഹ് സൗദ, ശ്രുതി ലക്ഷ്മി എ.പി
ജൂനിയര്‍ പെന്‍സില്‍ ഡ്രോയിങ് - ആമിന ഹാനിയ, സാന്‍വി അജേഷ്, ശ്വേത മേരി ഷിബു
സബ് ജൂനിയര്‍ കളറിങ് - സ്റ്റിഫാനൊ ആന്റണി ഷിബു, തനുശ്രീ രാഘവേന്ദ്ര, ഭൂമിക അഭിലാഷ്
കിഡ്സ് കളറിങ് - പ്രണവ് നിധിന്‍, ലൈബ മുഹമ്മദ്, ഹൈറ റഫീഖ്
കിന്റര്‍ ഗാര്‍ട്ടന്‍ കളറിങ് - ആരിയാന, ഷ്‌ലോക്ക്, മുഹമ്മദ് ആമില്‍

English Summary:

Colors of Care Drawing Competition: Raising Funds for Malkha Rauhi's Treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com