ADVERTISEMENT

റിയാദ് ∙ സൗദി അറേബ്യയിൽ തണ്ണിമത്തൻ തഴച്ചുവളരുന്നതായി റിപ്പോർട്ട്. തണ്ണിമത്തൻ കൃഷിയിൽ  രാജ്യത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനാണ് കാർഷിക മന്ത്രാലയം ലക്ഷ്യമിടുന്നത്. 24,000 ഹെക്ടറിലധികം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന കൃഷിയിടങ്ങളിൽ നിന്ന് വർഷം തോറും 605,000 ടൺ തണ്ണിമത്തൻ ഉൽപാദിപ്പിക്കുന്നു.

'കൊയ്ത്തുകാലം' എന്ന ക്യാംപെയ്നിന്‍റെ ഭാഗമായിട്ടാണ് ഇക്കാര്യം മന്ത്രാലയം അറിയിച്ചത്. കാർഷിക ഉൽപന്നങ്ങളെക്കുറിച്ചുള്ള അവബോധം വളർത്താനും സീസണൽ പഴങ്ങളുടെ ഓപ്ഷനുകളെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കാനും പ്രാദേശിക കർഷകരെ സഹായിക്കുന്നതിനും ഈ ക്യാംപെയ്‌ൻ ലക്ഷ്യമിടുന്നു.

രാജ്യത്തെ വിവിധ മേഖലകളിലെ തണ്ണിമത്തൻ ഉൽപാദനം 
മക്ക: 442,300 ടൺ
റിയാദ്: 60,890 ടൺ
കിഴക്കൻ പ്രവിശ്യ: 38,700 ടൺ
അൽ ജൗഫ്: 24,840 ടൺ
അൽ ബഹ: 12,000 ടൺ
മദീന: 9,240 ടൺ
ഖസിം: 6,990 ടൺ
തബൂക്ക്: 4,500 ടൺ
ഹായിൽ: 3,240 ടൺ
അസീർ: 1,240 ടൺ
ജസാൻ: 1,011 ടൺ

സെപ്തംബർ, ഫെബ്രുവരി മാസങ്ങളിൽ മാർച്ച് അവസാനം വരെ രണ്ട് സീസണുകളിലായിട്ടാണ് തണ്ണിമത്തൻ രാജ്യത്ത് കൃഷി ചെയ്യുന്നത്. 90 മുതൽ 120 ദിവസങ്ങൾക്ക് ശേഷം വിളവെടുക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഫെബ്രുവരിയിൽ നടീലിനു ശേഷം നൂറ് ദിവസം കഴിഞ്ഞ് കായ്ക്കുന്നു. തണ്ണിമത്തൻ വിറ്റാമിനുകളുടെ മികച്ച ഉറവിടമാണ്, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു, തലച്ചോറിനെ സംരക്ഷിക്കുന്നു, ഹൃദ്രോഗവും കാൻസറും തടയുന്നു, വരൾച്ചയിൽ നിന്ന് സംരക്ഷിക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.

English Summary:

Watermelon cultivation in saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com