കുവൈത്തിൽ കുടുംബ വീസ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഇളവ്
Mail This Article
×
കുവൈത്ത് സിറ്റി ∙ കുടുംബ വീസ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ നിന്ന് സർവകലാശാല ബിരുദം ഒഴിവാക്കി കൊണ്ടുള്ള ഭേദഗതിക്ക് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അംഗീകാരം നൽകി. ഭേദഗതി അനുസരിച്ച് വർക്ക് പെർമിറ്റിൽ 800 ദിനാറിന് മുകളിൽ ശമ്പളം ഉണ്ടെങ്കിൽ സർവകലാശാല ബിരുദം ഇല്ലാത്ത പ്രവാസികൾക്കും കുടുംബ വീസ അനുവദിക്കും. ഭാര്യ, പതിനാല് വയസ്സിൽ താഴെ പ്രായമുള്ള മക്കൾ എന്നിവരെ ആണ് കുടുംബ വീസയിൽ കൊണ്ടുവരാൻ അനുവദിക്കുക.
English Summary:
Conditions for Grant of Family Visa Waived
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.