ADVERTISEMENT

കുവൈത്ത് സിറ്റി ∙ കാമുകനുമായി ചേര്‍ന്ന് സ്വന്തം മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കുവൈത്തി യുവതിയെ കുവൈത്ത് ക്രിമിനല്‍ കോടതി 47 വര്‍ഷം തടവിന് ശിക്ഷിച്ചു. പതിമൂന്നുകാരിയായ മകളെ അമിത അളവില്‍ ഇന്‍സുലിന്‍ കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും മകളെ പീഡിപ്പിക്കാന്‍ കാമുകന് ഒത്താശ ചെയ്തുകൊടുത്തതിനുമാണ് യുവതിയെ കോടതി ശിക്ഷിച്ചത്. കാമുകനും താനും തമ്മിലുള്ള അവിഹിതബന്ധം കണ്ടെത്തിയതാണ് മകളെ കൊലപ്പെടുത്താന്‍ യുവതിയെ പ്രേരിപ്പിച്ചത്. കുറ്റകൃത്യത്തിലെ പങ്കിന് യുവതിയുടെ കാമുകനെ കോടതി 15 വര്‍ഷം തടവിന് ശിക്ഷിച്ചു.

English Summary:

Kuwaiti woman who tried to kill her own daughter was sentenced to 47 years in prison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com