സൗദി കിരീടാവകാശിയും ബ്രിട്ടിഷ് പ്രധാനമന്ത്രിയും ചര്‍ച്ച നടത്തി
Mail This Article
ജിദ്ദ ∙ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ബ്രിട്ടിഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും ഫോണില്‍ ചര്‍ച്ച നടത്തി. ബ്രട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെറെ സൗദി കിരീടാവകാശി അനുമോദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ പരിശ്രമിക്കുമെന്ന് ഇരുവരും പറഞ്ഞു.
മധ്യപൗരസ്ത്യദേശത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍, മേഖലാ സ്ഥിരതയെ പിന്തുണക്കുന്നതില്‍ സൗദി കിരീടാവകാശി വഹിക്കുന്ന നേതൃത്വപരമായ പങ്കിനെ പ്രധാനമന്ത്രി പ്രശംസിച്ചു. മേഖലയിലെ സമാധാനത്തിനും സുരക്ഷക്കും ബ്രിട്ടന്റെ ശാശ്വതമായ പ്രതിബദ്ധത സ്റ്റാമെർ ഊന്നിപ്പറഞ്ഞു. നേതാക്കള്‍ തമ്മില്‍ ഉടന്‍ തന്നെ നേരിട്ട് കൂടിക്കാഴ്ച നടത്താനും, വ്യാപാരം, നിക്ഷേപം, പ്രതിരോധ സഹകരണം എന്നിവയുള്‍പ്പെടെ പൊതുതാല്‍പര്യമുള്ള മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ആഗ്രഹവും ഇരുവരും പ്രകടിപ്പിച്ചു.