ഖത്തർ ടോയ് ഫെസ്റ്റിവലിന് തുടക്കം
Mail This Article
×
ദോഹ ∙ കുട്ടികൾക്ക് വേനൽക്കാല ആഘോഷമായി ഖത്തർ ടോയ് ഫെസ്റ്റിവലിന് തുടക്കമായി. ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിലാണ് നടക്കുന്നത്. 17,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് ഫെസ്റ്റിവൽ.
വേനൽ അവധിക്കാല പരിപാടികളുടെ ഭാഗമായി വിസിറ്റ് ഖത്തർ സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ഞായർ മുതൽ ബുധൻ വരെ ഉച്ചയ്ക്ക് രണ്ടു മണി മുതൽ രാത്രി പത്ത് മണിവരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രണ്ടു മുതൽ രാത്രി 11 മണി വരെയും നീണ്ടുനിൽക്കും. വിസിറ്റ് ഖത്തർ കഴിഞ്ഞ വർഷം മുതൽ വേനൽ അവധിക്കാല പരിപാടിയുടെ ഭാഗമായി ആരംഭിച്ച പരിപാടിക്ക് കുട്ടികളിൽ നിന്നും കുടുംബങ്ങളിൽ നിന്നും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. രണ്ടാമത് ഖത്തർ ടോയ് ഫെസ്റ്റിവലിനാണ് കഴിഞ്ഞ ദിവസം ദോഹയിൽ തുടക്കമായത്.
English Summary:
Second Toy Festival Opens at DECC
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.