ADVERTISEMENT

ദുബായ് ∙ ലുസെയ്‌ലി മേഖലയിൽ 6 കോടി ഇംപീരിയൽ ഗാലൻ (എംഐജി) വെള്ളം ഉൾക്കൊള്ളുന്ന ജല സംഭരണി കമ്മിഷൻ ചെയ്ത് ദുബായ് ഇലക്ട്രിസ്റ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ). 15.74 കോടി ദിർഹമാണ് നിർമാണ ചെലവ്. ജല സംഭരണത്തിന്റെ അളവ് കൂട്ടുന്നതിനൊപ്പം ദുബായുടെ ആവശ്യങ്ങൾക്ക് അനുസരിച്ചു ജല ലഭ്യത ഉറപ്പു വരുത്താനും ലക്ഷ്യമിട്ടാണ് പുതിയ ജല സംഭരണി ഉദ്ഘാടനം ചെയ്തതെന്ന് ദീവ എംഡി സായീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. ഉപ്പുവെള്ളം ശുചീകരിച്ചുള്ള കുടിവെള്ള ലഭ്യത അടുത്ത വർഷം ആകുമ്പോഴേക്കും. 1121.3 മില്യൻ ഗാലൻ (എംഐജി) ആകുമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

DEWA commissions 60 MIG water reservoir in Lusaily

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com