ADVERTISEMENT

ദുബായ് ∙ ദുബായ് പൊലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന് 2024 രണ്ടാം പാദത്തിൽ 21 ലക്ഷത്തിലേറെ കോളുകൾ ലഭിച്ചു. അതിൽ 97 ശതമാനവും 10 സെക്കൻഡിനുള്ളിൽ കൈകാര്യം ചെയ്തു.  ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡന്റ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരിയുടെ നേതൃത്വത്തിൽ നടന്ന ഓപറേഷൻസ് ഡിപ്പാർട്ട്‌മെന്റ് പെർഫോമൻസ് അപ്രൈസൽ മീറ്റിങ്ങിലാണ് ഈ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തിയത്.

ബ്രി. ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല അൽ മുഅല്ല, ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് എക്‌സലൻസ് ആൻഡ് പയനിയറിങ് ഡയറക്ടർ ബ്രി. തുർക്കി ബിൻ ഫാരിസ്, ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ഓപറേഷൻസ് ആക്ടിങ് ഡയറക്ടർ എന്നിവരെ കൂടാതെ ഒട്ടേറെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.  

∙ 901 ഉം 999 ഉം തമ്മിൽ വ്യത്യാസമുണ്ട്
901-ഉം എമർജൻസി ഹോട്ട്‌ലൈൻ 999-ഉം തമ്മിലുള്ള വ്യത്യാസം മനസിലാക്കാനും ഹോട്ട്‌ലൈനിലേക്ക് വിളിക്കുന്ന കോളുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും മേജർ ജനറൽ അൽ മൻസൂരി പൊതുജനങ്ങളോട് അഭ്യർഥിച്ചു.

English Summary:

Dubai Police Answer 97% of 2.1 Million Calls in 10 Seconds Each

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com