സൂഖ് വാഖിഫ് ഈന്തപ്പഴ പ്രദർശനം ജൂലൈ 23 മുതൽ
Mail This Article
ദോഹ ∙ സൂഖ് വാഖിഫ് സംഘടിപ്പിക്കുന്ന ഒൻപതാമത് പ്രാദേശിക ഈന്തപ്പഴ പ്രദർശനത്തിന് ജൂലൈ 23 മുതൽ തുടക്കമാവും. ദോഹയിലെ സൂഖ് വാഖിഫിൽ സംഘടിപ്പിക്കുന്ന പ്രദർശനം ഖത്തറിൽ ഉൽപാദിപ്പിക്കുന്ന വിത്യസ്ത ഇനങ്ങളിലുള്ള ഈന്തപ്പഴത്തിന്റെ ഏറ്റവും വലിയ പ്രദർശനം കൂടിയാണ്. പ്രദർശനത്തിനായി പടുകൂറ്റൻ എയർകണ്ടീഷൻ ചെയ്ത കൂടാരം ഒരുങ്ങി കഴിഞ്ഞു. എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 9 വരെ ഈന്തപ്പഴ പ്രദർശനവും വില്പനയും നടക്കും.
ഖത്തറിലും വിദേശങ്ങളിലും ഉല്പാദിപ്പിക്കുന്ന വിവിധ തരം ഈന്തപ്പഴങ്ങൾ വില്പനക്കായി നഗരിയിൽ എത്തും. ഹലാവി, മസാഫത്തി, മെഡ്‌ജൂൾ എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന ഈന്തപ്പഴ ഇനങ്ങൾ പ്രദർശിപ്പിക്കും. വിവിധ തരം ഈന്തപ്പഴ ഇനങ്ങൾക്ക് പുറമെ, ഈന്തപ്പഴത്തിൽ നിന്ന് ഉല്പാദിപ്പിക്കുന്ന പേസ്ട്രികൾ, കേക്കുകൾ, ജാമുകൾ, ജ്യൂസുകൾ, അച്ചാറുകൾ, ഐസ്ക്രീം എന്നിവ ഉൾപ്പെടെ വിവിധ തരം ഉത്പന്നങ്ങളും പ്രദർശനത്തിൽ ഉണ്ടാവും. കഴിഞ്ഞ വർഷം നടന്ന പ്രദർശനത്തിൽ നൂറിലധികം ഫാമുകളുടെ പങ്കാളിത്വം ഉണ്ടായിരുന്നു. ഇരുപത് ലക്ഷത്തിലധികം റിയാലിന്റെ ഉൽപന്നങ്ങളാണ് വിറ്റഴിഞ്ഞത്.