ADVERTISEMENT

ദുബായ് ∙  പ്രാദേശിക വിപണികളിൽ യൂണിയൻ കോപ് 'യൂണിയൻ' ലേബലിൽ ഉൽപന്നങ്ങൾ അവതരിപ്പിച്ചു. ഉൽപന്നങ്ങൾക്കുള്ള ഡിമാൻഡ് വർധിച്ചതും റീട്ടെയ്ൽ, ലോക്കൽ വിപണികളിൽ യൂണിയൻ കോപിനുള്ള സാന്നിധ്യം വർധിപ്പിക്കുന്നതിനുമാണ് പുതിയ പദ്ധതികൾ.

യൂണിയൻ കോപിന് നിലവിൽ 55,000 പ്രാദേശിക, രാജ്യാന്തര ബ്രാൻഡുകളുടെ സാന്നിധ്യമുണ്ട്. ഈ വളർച്ചയ്ക്ക് പ്രധാന കാരണം റീട്ടെയ്ൽ മേഖലയിലുണ്ടായ ഉയർന്ന ഡിമാന്റാണെന്ന് യൂണിയൻ കോപ് ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫിസർ ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു. സ്വകാര്യ ലേബലിൽ 1,500 ഉൽപന്നങ്ങൾ യൂണിയൻ കോപ് നൽകുന്നുണ്ട്. സേവനങ്ങളും ഉൽപന്നങ്ങളും കൂട്ടുകയാണ് ചെയ്യുന്നത്. ഉയർന്ന ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഉപയോക്താക്കൾക്ക് എത്തിച്ചു നൽകുകയാണ് ലക്ഷ്യം.

യൂണിയൻ കോപ്.
ചിത്രം: യൂണിയൻ കോപ്.

യൂണിയൻ കോപ്  റിസർച്ച് ആൻഡ് ഡെവലപ്മെന്റിൽ കൂടുതൽ നിക്ഷേപം നടത്തുമെന്നും പുത്തൻ സാങ്കേതികവിദ്യ, ഉൽപന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്ന പുതിയ കണ്ടുപിടിത്തങ്ങൾ, മത്സരാധിഷ്ഠിത വിപണി എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Union Coop Expands Product Range and Enhances Market Competitiveness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com