അശൂറാ ആഘോഷം; പഴുതടച്ച സുരക്ഷയിൽ രാജ്യം
Mail This Article
×
മനാമ ∙ അശൂറാ അനുസ്മരണത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ പൊതു സുരക്ഷാ മേധാവി ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസ്സൻ പരിശോധിച്ചു, വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി അശൂറാ ആഘോഷങ്ങൾ നടക്കുന്ന എല്ലാ പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം രാവിലെ മുതൽക്കു പാർക്കിങ് ഏരിയകൾ പൊലീസ് വലയം ചെയ്‌തു കൊണ്ട് വിശ്വാസികളുടെ വാഹനങ്ങൾ മാത്രം നിർത്തിയിടുന്നതിനുള്ള സംവിധാനം ഒരുക്കിയിരുന്നു.
ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നിർദേശപ്രകാരം സീസണിൽ സമഗ്രമായ സൗകര്യങ്ങൾ ഒരുക്കിയതായി ലെഫ്റ്റനന്റ് ജനറൽ അൽ ഹസൻ പറഞ്ഞു.
English Summary:
Chief of Public Security Inspects Ashoora Security Arrangements
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.