ADVERTISEMENT

ദുബായ് ∙ 350 ഫാൻസി നമ്പരുകൾ ലേലത്തിനു വച്ച് ആർടിഎ. 3,4,5 അക്കങ്ങളിലാണ് ഫാൻസി നമ്പരുകൾ. A, B, H, I, J, K, L, M, N, O, P, Q, R, S, T, U, V, W, X Z എന്നിവയാണ് കോഡുകൾ. നമ്പർ പ്ലേറ്റുകളുടെ റജിസ്ട്രേഷൻ 22ന് ആരംഭിക്കും. 29ന് രാവിലെ 8 മുതലാണ് ലേലം. ലേലം 5 ദിവസമുണ്ട്. നമ്പർ പ്ലേറ്റുകൾക്ക് വിളിക്കുന്ന തുകയ്ക്ക് 5% നികുതി ബാധകമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ആർടിഎയിൽ ട്രാഫിക് ഫയൽ ഉണ്ടായിരിക്കും. 

5000 ദിർഹത്തിന്റെ സെക്യൂരിറ്റി ചെക്ക് ആർടിഎയുടെ പേരിൽ കൈമാറണം. പങ്കെടുക്കുന്നതിന് 120 ദിർഹം ഫീസും അടയ്ക്കണം. ഉം അൽ റമൂൽ, അൽ ബർഷ, ദെയ്റ എന്നിവിടങ്ങളിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളിൽ നേരിട്ടെത്തി പണമിടപാടുകൾ പൂർത്തിയാക്കും. www.rta.ae എന്ന വെബ്സൈറ്റിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും പേയ്മെന്റ് നടത്താം.

English Summary:

Dubai Fancy Number Auction starts on July 29th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com