ADVERTISEMENT

മസ്കത്ത് ∙ ഒമാനിലെ വാദി കബീറിലുണ്ടായ വെടിവയ്പ്പിന് പിന്നിൽ ഒമാനി സഹോദരങ്ങളാണെന്ന് റോയൽ ഒമാൻ പൊലീസ് (ആർഒപി) അറിയിച്ചു.  ഇവർ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഇന്ത്യക്കാരനും നാല് പാക്കിസ്ഥാൻ സ്വദേശികളും മൂന്ന് ആക്രമികളും കൊല്ലപ്പെട്ടിരുന്നു.

മൂന്ന് അക്രമികളെയും സുരക്ഷാ സേന കൊലപ്പെടുത്തി. വാദി അൽ കബീറിലെ വെടിവയ്പ്പിലെ സംഭവവികാസങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കാൻ റോയൽ ഒമാൻ പൊലീസ് പ്രതിജ്ഞാബദ്ധമാണ്. സുരക്ഷാ സേനയ്‌ക്കെതിരായ ചെറുത്തുനിൽപ്പിനെ തുടർന്ന് മരിച്ച ഒമാനി സഹോദരന്മാരാണ് സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് കുറ്റവാളികൾ എന്ന് സ്ഥിരീകരിച്ചു. തെറ്റായ ആശയങ്ങളാണ് അവരെ സ്വാധീനിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

English Summary:

Omani Brothers Behind Wadi Kabir Shooting: Royal Oman Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com