ADVERTISEMENT

അൽഖോബാർ ∙ ലോകാരോഗ്യ സംഘടന സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഖോബാർ മുനിസിപ്പാലിറ്റിയെ ആഗോള ഹെൽത്തി സിറ്റികളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ലോകാരോഗ്യ സംഘടനയുടെ 80 ലേറെ വരുന്ന മാനദണ്ഡ നിലവാര തലങ്ങൾ പാലിച്ചതാണ് ആരോഗ്യനഗരം ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് അൽഖോബാറിന് അർഹത ലഭിച്ചത്. അവസാന അവലോകനവും വിജയകരമായി പൂർത്തീകരിച്ചതോടെ നഗരത്തിന് രാജ്യാന്തര അംഗീകാരം നൽകുന്ന സർട്ടിഫിക്കേറ്റ് ലഭിച്ചു. സ്കൂളുകളും പ്രാഥമിക സംരക്ഷണ കേന്ദ്രങ്ങളും, വിശേഷപ്പെട്ട പാർക്കുകളും ആരോഗ്യ സംരക്ഷണ നടത്ത പാതകളും മുഖാന്തരം ആരോഗ്യ സംരക്ഷണ പ്രോത്സാഹന പരിപാടികൾക്കു നൽകി വരുന്ന പിന്തുണയും പ്രചരണവുമൊക്കെ അവസാന വട്ട അവലോകനത്തിൽ കണക്കിലെടുത്തു.

സൗദി ആരോഗ്യ മന്ത്രി അബ്ദുൾറഹ്മാൻ അൽ ജലാജെൽ, കിഴക്കൻ പ്രവിശ്യാ ഗവർണർ സൗദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് രാജകുമാരനിൽ നിന്ന് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ആരോഗ്യ മന്ത്രാലയത്തിലെ ഹെൽത്തി സിറ്റിസ് പ്രോഗ്രാം, പ്രാദേശിക തലത്തിൽ ആരോഗ്യമുള്ള നഗരങ്ങൾക്കായി ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ കേന്ദ്രവും ലോകത്തിലെ നാലാമത്തേതുമാണ്. ഈ മേഖലയിൽ ഏറ്റവുമധികം അംഗീകൃത ആരോഗ്യമുള്ള നഗരങ്ങളുള്ള രാജ്യമാണ് സൗദി, വിവിധ പ്രദേശങ്ങളിലായി  16 നഗരങ്ങൾക്ക് ആണ് ഹെൽത്തി സിറ്റി പദവിയുള്ളത്.

who-certifies-al-khobar-as-a-healthy-city1

ഭാവിയിലെ ആരോഗ്യ സൂചകങ്ങൾക്കായി ലക്ഷ്യങ്ങൾ സ്വീകരിച്ച് ജീവിത നിലവാരം മെച്ചപ്പെടുത്തുകയും വികസന പദ്ധതികളിൽ ആരോഗ്യത്തിന് മുൻഗണന നൽകുകയും ചെയ്യുന്നതിലൂടെയും ആരോഗ്യത്തെ ബാധിക്കുന്ന വിട്ടുമാറാത്ത രോഗങ്ങൾ കുറയ്ക്കുന്നതിലൂടെ രാജ്യത്തിന്റെ സുസ്ഥിരതയ്ക്ക് സംഭാവന നൽകുന്ന നിരവധി  മാതൃകാ സംരംഭങ്ങളും പരിപാടികളും നടപ്പിലാക്കുന്നതിലൂടെയും ഹെൽത്തി സിറ്റിസ് പ്രോഗ്രാമിനെ വേർതിരിക്കുന്നു. രാജ്യാന്തര ആരോഗ്യ സൂചകങ്ങളിൽ സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ അപകടസാധ്യതകളുടെയും മെഡിക്കൽ ചെലവുകളുടെയും ശതമാനം കുറയ്ക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഊർജ്ജസ്വലവും ആരോഗ്യകരവുമായ ഒരു സമൂഹത്തിന് ഒരു പ്രധാന ചുവടുവെപ്പാണ് ഈ നേട്ടം.

English Summary:

Saudi Arabia News: WHO Certifies Al-Khobar As A Healthy City

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com