ADVERTISEMENT

അബുദാബി ∙ വിദ്യാഭ്യാസ സ്ഥാപനവുമായി ചേർന്നുള്ള ആദ്യ സോളർ വൈദ്യുത പദ്ധതി പ്രഖ്യാപിച്ച് അബുദാബി എനർജി സർവീസസ്. അൽഐനിലെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റിയിലാണ് 9000 കിലോവാട്ട് ശേഷിയുള്ള സോളർ ഫോട്ടോവോൾട്ടിക് പദ്ധതി ഒരുക്കുന്നത്. 1.9 ലക്ഷം ചതുരശ്ര മീറ്ററിൽ 14,000 സോളർ പാനലുകളാണ് സ്ഥാപിക്കുക. 13 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കും. 

സർവകലാശാലയ്ക്ക് ആവശ്യമായ വൈദ്യുതിയുടെ 25% സൗരോർജത്തിൽ നിന്ന് ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 2030നകം പുനരുപയോഗ ഊർജ സ്രോതസ്സുകൾ വ്യാപിപ്പിക്കാനും ഊർജ ഉൽപാദനം ഇരട്ടിയാക്കാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് സർവകലാശാല ക്യാംപസിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നത്. പദ്ധതിയുടെ ഭാഗമായി സൗരോർജവുമായി ബന്ധപ്പെട്ടുള്ള പുതിയ ശാസ്ത്ര പദ്ധതികൾക്കും ഗവേഷണത്തിനും സർവകലാശാല തുടക്കമിട്ടു. 

English Summary:

Abu Dhabi Energy Services, UAEU Launch Country's Largest Solar Project in Education Sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com