ADVERTISEMENT

മസ്‌കത്ത് ∙ മസ്‌കത്ത് ഗവര്‍ണറേറ്റിലെ അമിറാത്ത് വിലായത്തില്‍ പുതിയ ഗാര്‍ഡന്‍ നിര്‍മിക്കാന്‍ മസ്‌കത്ത് നഗരസഭ. മദീനത്ത് അല്‍ നഹ്ദയില്‍ ഒരുക്കുന്ന പദ്ധതിയുടെ രൂപരേഖ നഗരസഭ പുറത്തുവിട്ടു. പ്രദേശവാസികള്‍ക്കും താമസക്കാര്‍ക്കും വിശ്രമത്തിനും ഒത്തുചേരുന്നതിനും ഗാര്‍ഡന്‍ ഗുണം ചെയ്യുമെന്നും മസ്‌കത്ത് നഗരസഭ പ്രസ്താവനയില്‍ പറഞ്ഞു.

കുട്ടികളുടെ കളിസ്ഥലം, നടപ്പാത, മിനി ഫുട്‌ബോള്‍ സ്‌റ്റേഡിയം, ഇരിപ്പിടങ്ങള്‍, കൗണ്ടറുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് പദ്ധതി. 6,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഗാര്‍ഡന്‍ ഒരുങ്ങുന്നത്.

English Summary:

New Garden is Coming up in Muscat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com