ADVERTISEMENT

റിയാദ്∙ എന്‍ജിനീയറിങ് പ്രഫഷനുകളില്‍ 25 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കാനുള്ള തീരുമാനം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. എന്‍ജിനീയറിങ് പ്രഫഷനില്‍ അഞ്ചും അതില്‍ കൂടുതലും ജീവനക്കാരുള്ള മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാരിൽ 25 ശതമാനം പേരും സൗദികളായിരിക്കണം.  മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയവും സഹകരിച്ചാണ് എന്‍ജിനീയറിങ് മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്നത്. 

സൗദിവല്‍ക്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും അനുബന്ധ സ്ഥാപനങ്ങളും പ്രോത്സാഹനം നൽകും. എന്‍ജിനീയറിങ് മേഖലയില്‍ 25 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കുന്നതിലൂടെ 8,000 ലേറെ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary:

The Saudization of the engineering sector is just two days away.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com