റിയാദിൽ യുവതിയെയും മകളെയും മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റ്
Mail This Article
×
റിയാദ് ∙ സഹോദരനെയും മുന്‍ ഭാര്യയെയും മകളെയും മര്‍ദിച്ച കേസില്‍ യെമനി യുവാവിനെ പിടികൂടിയതായി റിയാദ് പൊലീസ് അറിയിച്ചു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ സാമൂഹിക സുരക്ഷാ വിഭാഗവുമായി ഏകോപനം നടത്തിയാണ് സംഭവത്തില്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചത്. ഇളയ സഹോദരനെ യെമനി യുവാവ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് അക്രമിയെ തിരിച്ചറിഞ്ഞത്. മുന്‍ ഭാര്യയെയും ഈ ബന്ധത്തിലുള്ള മകളെയും യുവാവ് മര്‍ദിച്ചതായും തെളിഞ്ഞിരുന്നു.
English Summary:
Arrest was Made in the Incident of Beating a Woman and her Daughter in Riyadh
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.