റിയാദില്‍ ഗതാഗതം തടസ്സപ്പെടുത്തി വിഡിയോ ചിത്രീകരണം; 11ബംഗ്ലാദേശുകാര്‍ അറസ്റ്റില്‍
Mail This Article
×
റിയാദ് ∙ തലസ്ഥാന നഗരയിലെ പ്രധാന റോഡില്‍ ഗതാഗതം തടസ്സപ്പെടുത്തുകയും യാത്രക്കാരെ ശല്യപ്പെടുത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത 11 ബംഗ്ലാദേശുകാരെ അറസ്റ്റ് ചെയ്തതായി റിയാദ് പൊലീസ് അറിയിച്ചു. റോഡില്‍ ഗതാഗതം തടസ്സപ്പെടുത്തിയ പത്തു പേരും നിയമം ലംഘിച്ച് ഇതിന്റെ വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവുമാണ് അറസ്റ്റിലായത്. പ്രതികളെല്ലാവരും നിയമാനുസൃത ഇഖാമയില്‍ സൗദിയില്‍ കഴിയുന്നവരാണ്. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
English Summary:
Traffic jammed in Riyadh for video filming, 11 Bangladeshis arrested
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.