ബിജുവിന്റെ മനസ്സിലെ നോവായി കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ 10 വയസ്സുകാരൻ ഐസക്
Mail This Article
×
കുവൈത്ത് സിറ്റി/എടത്വ ∙ ‘‘സാധാരണ യാത്ര പറയുമ്പോൾ പത്തു വയസ്സുകാരൻ ഐസക് പിന്നിലേക്കു നിൽക്കും. എന്നാൽ ഇത്തവണ നെടുമ്പാശേരി വിമാനത്താവളത്തിൽ കാറിൽ നിന്നിറങ്ങിയ ഉടൻ ഐസക്കാണു കെട്ടിപ്പിടിച്ച്, അടുത്ത തവണ വരുമ്പോൾ കാണാം അങ്കിളേ എന്നു പറഞ്ഞത്’’– മാത്യൂസിന്റെയും കുടുംബത്തിന്റെയും സ്ഥിരം ടാക്സി ഡ്രൈവർ നീരേറ്റുപുറം നടുവിലേപ്പറമ്പിൽ ബിജു സാമുവൽ വിങ്ങിപ്പൊട്ടി.
വർഷങ്ങളായി മാത്യൂസും കുടുംബവും നാട്ടിലെത്തുമ്പോൾ വിമാനത്താവളത്തിൽ നിന്നു വിളിച്ചുകൊണ്ടു വരുന്നതും തിരികെ കൊണ്ടുവിടുന്നതും ബിജുവാണ്. വ്യാഴാഴ്ച റോഡിലക്കു വെള്ളം കയറിയിട്ടുണ്ടായിരുന്നു. വണ്ടി വീടിനടുത്തേക്ക് എത്തിക്കാനാകുമോയെന്ന സംശയത്തിൽ മാത്യൂസ് പലതവണ ബിജുവിനെ വിളിച്ചു. കാർ എത്തിക്കാനാകുമെന്ന് ഉറപ്പായതോടെയാണു മാത്യൂസിന് സമാധാനമായത്.
English Summary:
Malayali Family dies in Kuwait Fire, Taxi driver Biju remembers
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.