ADVERTISEMENT

തൃശൂർ∙ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ പിതൃസഹോദര പുത്രനും ലുലു ഗ്രൂപ്പ് ഡയറക്ടറുമായ എം.എ. സലീമിന്‍റെയും സഫീറ സലീമിന്‍റെയും മകൾ നൗറിനും മലപ്പുറം മഞ്ഞളാംകുഴി ഹൗസിൽ മഞ്ഞളാംകുഴി അബ്ദുള്ളയുടെയും ബീനയുടെയും മകൻ ആബിദും തമ്മിൽ വിവാഹിതരായി. തൃശൂർ  ഹയാത്ത് റീജൻസി  കൺവെൻഷൻ സെന്‍ററിൽ നടന്ന വിവാഹത്തിൽ എം.എ. യൂസഫലി അതിഥികളെ സ്വാഗതം ചെയ്തു. 

യു.എ.ഇ. പ്രസിഡന്‍റിന്‍റെ മതകാര്യ ഉപദേഷ്ടാവ് ഷെയ്ഖ് അലി അൽ ഹാഷ്മി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ കാർമികത്വം വഹിച്ച ചടങ്ങിൽ യു.എ.ഇ. സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൗക്ക് അൽ മാരി, മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ്,  മുൻ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്​വി, ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, റവന്യൂ മന്ത്രി കെ രാജൻ, വി അബ്ദുൾ വഹാബ് എം.പി, ബെന്നി ബെഹനാൻ എംപി, പി.കെ കുഞ്ഞാലിക്കുട്ടി എംഎൽഎ, വി.കെ ശ്രീകണ്ഠൻ എം.പി, ഹാരിസ് ബീരാൻ എംപി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, മുൻമന്ത്രിമാരായ വി.എസ് സുനിൽകുമാർ, മഞ്ഞളാംകുഴി അലി, ബിജെപി നേതാക്കളായ പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, വ്യവസായ പ്രമുഖരായ ഗോകുലം ഗോപാലൻ, മലബാർ ഗ്രൂപ്പ് എംഡി എം.പി അഹമ്മദ്, ഷംലാൽ അഹമ്മദ്, ജോയ് ആലുക്കാസ്, കല്യാൺ സിൽക്സ് എംഡി ടി.എസ് പട്ടാഭിരാമൻ, കല്യാൺ ജൂവല്ലേഴ്സ് എം.ഡി ടി.എസ് കല്യാണരാമൻ, 24 ന്യൂസ് മേധാവി ആർ ശ്രീകണ്ഠൻ നായർ, മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി ചന്ദ്രൻ, മനോരമ ന്യൂസ് എഡിറ്റോറിയൽ മേധാവി ജോണി ലൂക്കോസ്, സിനിമാ മേഖലയിൽ നിന്നും രജനികാന്ത് , ലത രജനികാന്ത്, ശരത്കുമാർ, രാധിക ശരത്കുമാർ, ടൊവിനോ തോമസ്, ജോജു ജോർജ്, ജഗദീഷ്, മേജർ രവി, നന്ദലാൽ , കൃഷ്ണമൂർത്തി, കൈലാഷ്, ഷെയ്ൻ നിഗം ഉൾപ്പെടെ നിരവധി പ്രമുഖർ സംബന്ധിച്ചു

English Summary:

Yusufali's Relative got married

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com