ADVERTISEMENT

നെടുമ്പാശേരി ∙ പ്രതികൂല കാലാവസ്ഥയെ തുടർന്ന് കോഴിക്കോട്ട് ഇറങ്ങാനാകാതെ 7 വിമാനങ്ങൾ ഇന്നലെ കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. ഒമാൻ എയറിന്റെ മസ്കത്ത്–കോഴിക്കോട്, ഖത്തർ എയർവേയ്സിന്റെ ദോഹ–കോഴിക്കോട്, എയർ ഇന്ത്യ എക്സ്പ്രസിന്റെ മദീന– കോഴിക്കോട്, ദമാം–കോഴിക്കോട്, സലാം എയറിന്റെ മസ്കത്ത്– കോഴിക്കോട്, എയർ അറേബ്യയുടെ അബുദാബി–കോഴിക്കോട്, ഗൾഫ് എയറിന്റെ ബഹ്റൈൻ–കോഴിക്കോട് വിമാനങ്ങളാണ് ഇന്നലെ രാവിലെ കൊച്ചിയിലിറങ്ങിയത്. പിന്നീട് കാലാവസ്ഥ അനുകൂലമായതോടെ വിമാനങ്ങളെല്ലാം കോഴിക്കോട്ടേയ്ക്ക് മടങ്ങിപ്പോയി.

English Summary:

7 Kozhikode Flights Diverted Due to Weather Woes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com