ADVERTISEMENT

റിയാദ് ∙ റിയാദിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. എക്‌സ്പ്രസ്‌വേയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കെയാണ് കാറിന് തീപിടിച്ചത്. കാറിന്റെ  താഴത്തെഭാഗത്ത് പടർന്നുപിടിച്ച തീ പിന്നാലെ വന്ന കാറിലെ ഡ്രൈവറായ സൗദി യുവാവ് മുഹമ്മദ് ബിന്‍ മുഫ്‌റഹിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടർന്ന് ഇദ്ദേഹം കാര്‍ നിര്‍ത്താന്‍ ഡ്രൈവറോട് ഉച്ചത്തില്‍ ആവശ്യപ്പെട്ടു. ഡ്രൈവർ ഉടൻ കാർ നിർത്തി പുറത്തിറങ്ങി. 

നിമിഷ നേരം കൊണ്ട് കാറിന്റെ മുന്‍വശത്തേക്ക് തീ ആളിപ്പടര്‍ന്നു. സംഭവം കണ്ട് മറ്റു  വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ ഓടിയെത്തി കാറിലെ തീയണക്കാന്‍ ശ്രമിച്ചു. ഇതിനിടെ സമീപത്തു കൂടി കടന്നുപോയ വാട്ടര്‍ ടാങ്കറിന്റെ ഡ്രൈവര്‍ വാട്ടര്‍ ടാങ്കറില്‍ നിന്നുള്ള വെള്ളം പമ്പ് ചെയ്ത് കാറിലെ തീ പൂര്‍ണമായും അണക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍  മുഹമ്മദ് ബിന്‍ മുഫ്‌റഹ് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

English Summary:

Car caught fire while driving on an expressway in Riyadh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com