ADVERTISEMENT

അജ്മാൻ ∙ കിരീടാവകാശിയും അജ്മാൻ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി യുവജനകാര്യ സഹമന്ത്രിയും അറബ് യൂത്ത് സെന്റർ വൈസ് ചെയർമാനുമായ സുൽത്താൻ ബിൻ സെയ്ഫ് അൽ നെയാദിയുമായി കൂടിക്കാഴ്ച നടത്തി. യുവാക്കളെ ശാക്തീകരിക്കുന്നതിനും സമൂഹത്തിൽ അവരുടെ പങ്ക് വർദ്ധിപ്പിക്കുന്നതിനുമുള്ള പദ്ധതികളെക്കുറിച്ച് ഷെയ്ഖ് അമ്മാർ ചർച്ച ചെയ്തു.

യുവാക്കളുടെ കഴിവുകളിലും സമൂഹം കെട്ടിപ്പടുക്കുന്നതിന് അവർ വഹിക്കുന്ന പങ്കുകളിലും നേതൃത്വം വിശ്വസിക്കുന്നുവെന്ന് പ്രസ്താവിച്ചു. യുവാക്കളിൽ അവബോധം വളർത്തുന്നതിനും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനും രാഷ്ട്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനും കഴിവും ബോധവുമുള്ള തലമുറയെ സംഭാവന ചെയ്യുന്നതിനും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കൂടിക്കാഴ്ചയിൽ നിന്ന്. ചിത്രത്തിന് കടപ്പാട്: വാം
കൂടിക്കാഴ്ചയിൽ നിന്ന്. ചിത്രത്തിന് കടപ്പാട്: വാം

രാജ്യത്തിന്റെ വികസനത്തിന് നിർണായകമായ യുവാക്കളുടെ ശാക്തീകരണം, നൈപുണ്യ വർദ്ധന എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഷെയ്ഖ് അമ്മാർ, സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി എന്നിവരെ ഡോ. അൽ നെയാദി പ്രശംസിച്ചു.

English Summary:

Ammar bin Humaid Al Nuaimi met with Sultan Al Neyadi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com