ADVERTISEMENT

ദുബായ് ∙ ഇമിഗ്രേഷൻ നടപടികൾക്കുള്ള ക്യൂവിലെ കാത്തുനിൽപ് ഒഴിവാക്കി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ തുറന്ന സ്മാർട് ഗേറ്റ് സേവനം ലഭിക്കുമോ എന്ന് മുൻകൂട്ടി അറിയാം. 

ജനറൽ ഡയറക്ടറേറ്റ് ഓഫ് റസി‍ഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ വെബ്സൈറ്റിൽ Inquiry for Smart Gate Registration https://search.app/H6eqWm5BYKqtp5v7A എന്ന ലിങ്കിലാണ് പരിശോധിക്കേണ്ടത്. ഇതുറപ്പാക്കിയാൽ, ക്യൂവിൽ കാത്തുനിൽക്കാതെ നേരെ സ്മാർട് ഗേറ്റിലേക്കു കടക്കാം. ഇതിനായി, പാസ്പോർട്ട് നമ്പർ, വീസ ഫയൽ നമ്പർ, യുഡിബി നമ്പർ, എമിറേറ്റ്സ് ഐ ഡി വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും നൽകണം. റസിഡൻസ് വീസയുള്ളവർക്കു പുറമേ ഒരിക്കലെങ്കിലും ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോയവർക്കും സ്മാർട് ഗേറ്റിലൂടെ ഇമിഗ്രേഷൻ നടത്താം. 

ദുബായ് വിമാനത്താവളത്തിൽ 127 സ്മാർട്‌ ഗേറ്റുകളുണ്ട്. കഴിഞ്ഞ വർഷം മാത്രം 2.1 കോടി യാത്രക്കാരാണ് ഗേറ്റ് ഉപയോഗിച്ചത്. ഇതേ സൗകര്യം അബുദാബി വിമാനത്താവളത്തിലും ഏർപ്പെടുത്തിയിട്ടുണ്ട്. അബുദാബിയിൽ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനും സൗകര്യമുണ്ട്. സെൽഫ് സർവീസ് ബാഗേജ് ഡെലിവറി, എമിഗ്രേഷൻ സ്മാർട് ഗേറ്റ്, ബോർഡിങ് ഗേറ്റ് എന്നിവിടങ്ങളിൽ മുഖം തിരിച്ചറിയാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ടിക്കറ്റ് പരിശോധന, യാത്രാ രേഖകളുടെ പരിശോധന എന്നിവ 7 സെക്കൻഡിൽ പൂർത്തിയാക്കാം.

English Summary:

Smart Gate Service: Immigration process at Dubai and Abu Dhabi Airports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com