ADVERTISEMENT

ദോഹ∙ ഇന്ന്  രാവിലെ പത്തിന് കോഴിക്കോട് നിന്നും ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 375 വിമാനം ഒമാനിലെ മസ്കത്തിലിറക്കി. സാ​ങ്കേിതക തകരാർ കാരണം ദോഹയിൽ എത്താൻ സാധിക്കാതെ വന്നതിനെ  തുടർന്നാണ്  വിമാനം   റൂട്ട് മാറ്റി ​മസ്കത്തിലിറക്കിയതെന്നതാണ് വിവരം. വിമാനം ദോഹയിൽ എത്താതെ വന്നതോടെ  ഇന്ന് ഉച്ചക്ക്   ദോഹയിൽ നിന്നും കോഴിക്കോടേക്ക് പുറപ്പെടേണ്ടിയിരുന്നു ഐ.എക്സ് 376 വിമാനത്തിന്റെ സർവീസും മുടങ്ങി. ഇതുവഴി നിരവധി യാത്രക്കാരുടെ യാത്രയാണ് മുടങ്ങിയത്. പിതാവിന്റെ മരണവാർത്തയറിഞ്ഞ്  നാട്ടിലേക്ക് പോകുന്ന കോഴിക്കോട് വേങ്ങേരി സ്വദേശി  ജൗഹർ അഹമ്മദും  കുടുംബവും ഇന്നുതന്നെ നാട്ടിലെത്തേണ്ടതിനാൽ  രാത്രി കോഴിക്കോട്ടേക്കുള്ള ഖത്തർ എയർവേസ്സിനെ ആശ്രയിക്കുകയായിരുന്നു. ഉയർന്ന ടിക്കറ്റ് ചാർജ് നൽകുകയാണ് അവർ ടിക്കറ്റ് സ്വന്തമാക്കിയത് 

തകരാറുകൾ പരിഹരിച്ച ശേഷം, മസ്കത്തിൽ നിന്നും വിമാനം വൈകാതെ ദോഹയിലെത്തുമെന്നാണ് പ്രതീക്ഷ. രാവിലെ 9.50നായിരുന്നു എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ദോഹയിലേക്ക്  പറന്നത്. 

English Summary:

Air India Express service between Kozhikode and Doha has been suspended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com