ADVERTISEMENT

കുവൈത്ത് സിറ്റി ∙ അശ്രദ്ധമായി വാഹനമോടിച്ചു രണ്ടു പേരെ കൊലപ്പെടുത്തിയ സംഭവത്തിലാണ് സമൂഹ മാധ്യമ സെലിബ്രിറ്റിയായ ഫാത്തിമ അൽ-മോമന് കീഴ്‌ക്കോടതി വിധിച്ച മൂന്നു വർഷത്തെ തടവ് ശിക്ഷ കുവൈത്ത് സുപ്രീം കോടതി ശരിവച്ചു. ഒരു വർഷം ലൈസൻസ് മരവിപ്പിക്കാനും വിധിയുണ്ട്. നരഹത്യക്ക് പുറമെ റെഡ് സിഗ്നൽ മറികടക്കൽ, വേഗപരിധി ലംഘിക്കൽ, ലഹരിയുപയോഗിച്ച ശേഷം വാഹനം ഓടിക്കൽ, പൊതു സ്വകാര്യ വസ്തുക്കൾക്ക് കേടുവരുത്തൽ എന്നീ കുറ്റങ്ങളാണ് പബ്ലിക് പ്രോസിക്യൂഷൻ ഇവർക്കെതിരെ ചുമത്തിയിരുന്നത്.

kuwaiti-social-media-celebrity-fatima-al-momen-receives-sentence-for-traffic-incident-that-killed-two2

അപകട സമയത്ത് ഇവർ ഓടിച്ചിരുന്ന വാഹനത്തിനു ഇൻഷുറൻസ് ഇല്ലാതിരുന്നതും, ഡ്രൈവിങ് ലൈസൻസ് കൈവശം ഇല്ലാതിരുന്നതായും കോടതി കണ്ടെത്തിയിരുന്നു. 2023 ഓഗസ്റ്റ് 24 വ്യാഴാഴ്ച പുലർച്ചെ സോർ സ്ട്രീറ്റിന്‍റെയും കിങ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡിന്‍റെയും സിഗ്നലിൽ ആയിരുന്നു അപകടം അമിതവേഗത്തിൽ വന്ന കാറിടിച്ച്  രണ്ട് പേർ തൽക്ഷണം മരിക്കുകയും രണ്ടു പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു പരുക്കേറ്റവർ ഇപ്പോഴും ചികിത്സയിലാണ്. അബ്ദുല്ല അൽ-സേലം പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

English Summary:

Kuwaiti Social Media Celebrity Fatima Al Momen Receives Sentence For Traffic Incident That Killed Two

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com