ADVERTISEMENT

റിയാദ് ∙ റിയാദിലെ എക്‌സ്പ്രസ് ഹൈവേയിലൂടെ സഞ്ചരിക്കുന്നതിനിടെ തീ പിടിച്ച് കാർ കത്തിനശിച്ച സംഭവത്തിൽ യുവാവിന് പുതിയ കാർ സമ്മാനിച്ച് സൗദിയിലെ അൽദഫ കമ്പനി. ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിന് പോകുന്ന വേളയിലാണ് യുവാവിന്‍റെ കാർ കത്തി നശിച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു.

പിന്നിലെ വാഹനത്തിലെ യാത്രക്കാരാണ് തീ ആദ്യം കണ്ടത്. അഗ്നിശമന സേനയുടെയും മറ്റ് വാഹന യാത്രികരുടെയും സഹായത്തോടെ തീ കെടുത്തിയെങ്കിലും കാർ പൂർണമായും കത്തി നശിച്ചു. കാര്‍ കത്തിനശിച്ചതില്‍ സങ്കടം സഹിക്കാനാകാതെ യുവാവ് കരയുന്ന ദൃശ്യങ്ങളും വിഡിയോയിലുണ്ടായിരുന്നു.  ഈ സംഭവത്തെ തുടർന്ന് വിഷമിച്ചിരുന്ന യുവാവിനാണ്  സൗദി കമ്പനിയായ അൽദഫ സഹായവുമായി എത്തിയത്. 1,30,000 റിയാലിലധികം വില വരുന്ന പുതിയ ഫോർഡ് ടോറസ് 2024 കാർ കമ്പനി യുവാവിന് സമ്മാനിച്ചത്. സന്തോഷത്തോടെ പുതിയ കാർ ഓടിക്കുന്ന യുവാവിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലാവുകയും ഏറെ പ്രശംസ നേടുകയും ചെയ്തു.

ഇദ്ദേഹത്തിന്‍റെ പിതാവ് 16 വര്‍ഷം മുൻപും മാതാവ് ഒരു വർഷം മുൻപും മരിച്ചു. 

English Summary:

Moving Car Catches Fire at Riyadh Expressway, Driver Escapes Unhurt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com