വന്യജീവി സംരക്ഷണത്തിൽ സുപ്രധാന നേട്ടവുമായി സൗദി
Mail This Article
റിയാദ് ∙ വന്യജീവി സംരക്ഷണത്തിൽ സുപ്രധാന നേട്ടവുമായി സൗദി നാഷനൽ സെന്റർ ഫോർ വൈൽഡ് ലൈഫ് (എൻസിഡബ്ല്യു). നാല് ചീറ്റക്കുട്ടികളുടെ ജനനത്തോടെയാണ് സൗദി ഈ നേട്ടം സ്വന്തമാക്കിയത്. മന്ത്രിയുടെ രക്ഷാകർതൃത്വത്തിൽ കേന്ദ്രം ആരംഭിച്ച ദേശീയ ചീറ്റപ്പുലി പുനരുദ്ധാരണ പരിപാടിയിൽ ചീറ്റയെ സംരക്ഷിക്കാനുള്ള ദേശീയ തന്ത്രത്തിന്റെ ചട്ടക്കൂടിനുള്ളിൽ ചീറ്റയെ പരിചയപ്പെടുത്തുന്നതിനും അതിനെ പുനരവതരിപ്പിക്കാനുള്ള ശ്രമങ്ങൾക്കുമായി കേന്ദ്രം നടത്തിയ സെഷനിലാണ് ഇത് വെളിപ്പെടുത്തിയത്.
ഏറ്റവും ഉയർന്ന രാജ്യാന്തര മാനദണ്ഡങ്ങളും സംയോജിത രീതിശാസ്ത്രത്തോടെ തയ്യാറാക്കിയ ചീറ്റപ്പുലികളുടെ സംരക്ഷണത്തിനായുള്ള ദേശീയ തന്ത്രത്തിന്റെ പൂർത്തീകരണവും ഇന്ന് നാം സാക്ഷ്യം വഹിക്കുന്നു എന്ന് സെന്റർ സിഇഒ ഡോ. മുഹമ്മദ് അലി കുർബാൻ പറഞ്ഞു. സൗദി അറേബ്യയിലെ പ്രകൃതിദത്ത ആവാസവ്യവസ്ഥയിൽ കാട്ടുചീറ്റപുലികൾക്ക് സുസ്ഥിരമായ ഭാവി ഉറപ്പാക്കാനുള്ള ലക്ഷ്യത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു.