ADVERTISEMENT

റിയാദ് ∙ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിനു വേണ്ടി പരിശീലനം പൂർത്തിയാക്കിയ 152 വനിത ഓഫിസർമാരുടെ പാസിങ് ഔട്ട് നടത്തി. സിവിൽ ഡിഫൻസ് സേവനങ്ങൾ, സുരക്ഷാ പ്രവർത്തനങ്ങൾ, ഫയർ പ്രൊട്ടക്ഷൻ എന്നിവയ്ക്കുള്ള അടിസ്ഥാന പരിശീലനവും, അറിവും,  പരിചയ സമ്പന്നതയും, വൈദഗ്ധ്യവും ലഭിക്കുന്ന കോഴ്സാണ് പൂർത്തീകരിച്ചത്. ഈ മേഖലയുടെ പ്രവർത്തനത്തിനുള്ള അറിവും നൈപുണ്യവും ലഭിച്ചതു കൊണ്ട് ഫീൽഡ് സേഫ്റ്റി, പ്രിവന്റീവ് സൂപ്പർവിഷൻ സെന്ററുകളിലും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിലെ അഡ്മിനിസ്ട്രേറ്റീവ് ജോലികളിലും സേവനം ചെയ്യും. റിയാദിലെ ഡയറക്ടറേറ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സിവിൽ ഡിഫൻസ് ആക്ടിങ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. ഹമൂദ് ബിൻ സുലൈമാൻ അൽ ഫറജ് പങ്കെടുത്തു.

English Summary:

Civil Defense Celebrates Passing Out of 152 Female Recruits in Riyadh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com