യുഎഇ പൗരത്വം നൽകി ആദരിച്ച തിരുവനന്തപുരം സ്വദേശി അന്തരിച്ചു; വിടവാങ്ങിയത് യുഎഇ കസ്റ്റംസിന്റെ മലയാളി മുഖം
Mail This Article
×
ദുബായ് ∙ യുഎഇ പൗരത്വം നൽകി ആദരിച്ച മലയാളി ദുബായിൽ അന്തരിച്ചു. തിരുവനന്തപുരം പെരുംങ്കുഴി സ്വദേശിയായ കാസിം പിള്ള (81)യാണ് ദുബായ് സിലിക്കൻ ഒയാസിസിലെ വസതിയിൽ അന്തരിച്ചത്. ദുബായ് കസ്റ്റംസ് തലവനായി 50 വർഷത്തിലേറെ സേവനമനുഷ്ഠിച്ച ഇദ്ദേഹത്തിന് അതു മാനിച്ചാണ് പൗരത്വം നൽകിയത്. ദുബായ് ഭരണാധികാരി നേരിട്ട് യുഎഇ പൗരത്വം നൽകി ആദരിക്കുകയായിരുന്നു.
ജോലിയിൽ നിന്ന് വിരമിച്ച ശേഷം കസ്റ്റംസിന്റെ ഉപദേശകനായി തുടർന്നു. ഭാര്യ: സ്വാലിഹത്ത് കാസിം. മക്കൾ :സൈറ (ഇന്തൊനീഷ്യ), സൈമ (ന്യൂസീലൻഡ്), ഡോ.സുഹൈൽ (അമേരിക്ക). കാസിം പിള്ളയുടെ മൃതദേഹം ദുബായ് അൽ ഖൂസ് ഖബർസ്ഥാനിൽ ഖബറടക്കും.
English Summary:
Kasim Pilla Died in Dubai
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.