ADVERTISEMENT

റിയാദ് ∙ റിയാദിൽ കുട്ടികളുടെ വാക്സീനേഷൻ സർട്ടിഫിക്കറ്റുകൾ ഇനി പേപ്പറിൽ ലഭിക്കില്ല. ആരോഗ്യ മന്ത്രാലയത്തിന്‍റെ തീരുമാനപ്രകാരം ഓൺലൈൻ സർട്ടിഫിക്കറ്റിലേക്ക് മാറ്റി. സെഹാത്തി പോർട്ടലിലൂടെയോ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ ഓൺലൈൻ അപ്പോയിന്‍റ്മെന്‍റ് വഴിയോ സർട്ടിഫിക്കറ്റ് ലഭിക്കും. സ്കൂളിൽ പ്രവേശനത്തിന് വാക്സീനേഷൻ നിർബന്ധമായതിനാൽ പുതിയ സംവിധാനം രക്ഷിതാക്കൾക്ക് സഹായകമാകും. നാല് ലക്ഷത്തിലധികം കുട്ടികൾ ഇതിനകം ഈ സേവനം ഉപയോഗിച്ചതായി മന്ത്രാലയം അറിയിച്ചു.

English Summary:

Ministry of Health has Discontinued the Paper Card Form of Vaccination Certificate for Children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com