ADVERTISEMENT

മസ്‌കത്ത് ∙ 2024ന്റെ ആദ്യ പകുതിയില്‍ ഹെന്‍ലി പാസ്പോർട്ട് സൂചികയിൽ സ്ഥാനം മെച്ചപ്പെടുത്തി ഒമാന്‍ പാസ്‌പോര്‍ട്ട്. സൂചികയിൽ ഒമാന്‍ 58-ാം സ്ഥാനത്തേക്കാണ് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 65-ാം സ്ഥാനത്തായിരുന്ന ഒമാന്‍ ഈ വർഷം  ഏഴ് സ്ഥാനങ്ങൾ ഉയർന്ന് 58-ാം റാങ്കിലെത്തി. രാജ്യാന്തര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ ഔദ്യോഗിക ഡേറ്റയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയിട്ടുള്ള പട്ടികയിലാണ് ഒമാന്റെ മുന്നേറ്റം. നിലവിലെ റാങ്കിങ് പ്രകാരം ഒമാനി പൗരന്‍മാര്‍ക്ക് 86 രാജ്യങ്ങളില്‍ വീസ രഹിത യാത്രയോ അല്ലെങ്കിൽ ഓണ്‍ അറൈവല്‍ വീസ സേവനമോ ലഭിക്കും. 2023ല്‍ ഇത് 82 രാജ്യങ്ങള്‍ ആയിരുന്നു. ആഗോളതലത്തിൽ സ്ഥാനം മെച്ചപ്പെടുത്തിയ ഒമാന്‍ അറബ് ലോകത്ത് ആറാമതാണ്. 

English Summary:

Oman Passport improved positions in the Henley Passport Index in the first half of 2024.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com