യുഎഇയിൽ പൊലീസ് അഭ്യാസപ്രകടനം 28 വരെ
Mail This Article
×
അബുദാബി ∙ ഇൗ മാസം 28 വരെ രാജ്യവ്യാപകമായി പൊലീസ് അഭ്യാസപ്രകടനം നടത്തുന്നതിനാൽ നിയുക്ത പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ താമസക്കാരോട് യുഎഇ ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. സൈനിക വാഹനങ്ങൾ ഉൾപ്പെടുന്നതിനാൽ പരിപാടിയുടെ ചിത്രങ്ങൾ എടുക്കരുതെന്നും പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
-
Also Read
റിമി ടോമിക്ക് യുഎഇ ഗോൾഡൻ വീസ
അഭ്യാസത്തിൽ പങ്കെടുക്കുന്ന വാഹനങ്ങൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള ഇടം ഒരുക്കാനും താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 'റെസിലിയൻസ് 1' എന്ന അഭ്യാസം രാജ്യത്തുടനീളമുള്ള പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സ് തലത്തിൽ പങ്കാളികളുമായി സഹകരിച്ചാണ് നടത്തുന്നത്.
English Summary:
Police exercise in UAE till 28
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.