സാങ്കേതിക കാരണം: കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകൾ വൈകി
Mail This Article
അബുദാബി/മട്ടന്നൂർ ∙ സാങ്കേതിക കാരണങ്ങളെ തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവീസുകൾ വൈകി. തിരുവനന്തപുരം, അബുദാബി, ദുബായ് വിമാനങ്ങളാണ് വൈകിയത്.
രാവിലെ 8.30ന് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിൽ എത്തേണ്ട വിമാനം എത്തിയത് 11.55നും രാവിലെ 9.20ന് അബുദാബിയിലേക്ക് പോകേണ്ട വിമാനം പുറപ്പെട്ടത് ഉച്ചകഴിഞ്ഞും 3 നും 2.45ന് പുറപ്പെടേണ്ട ദുബായ് വിമാനം പുറപ്പെട്ടത് 6.45നും വൈകിട്ട് 6.20ന് അബുദാബിയിൽ നിന്ന് എത്തേണ്ട വിമാനം രാത്രി 12നും ആണ് റീ ഷെഡ്യൂൾ ചെയ്തത്. യാത്രക്കാർക്ക് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തിയതായി എയർലൈൻ പ്രതിനിധി അറിയിച്ചു.